പാപിയാണെന്ന ചിന്ത (ഭ.ഗീ.5.10)



  നിങ്ങളുടെ പ്രശ്നങ്ങൾക്ക് 

ഭഗവദ്ഗീതയിൽ നിന്ന്

 ശാശ്വതമായ പരിഹാരം

 

പാപിയാണെന്ന ചിന്ത



ബ്രഹ്മണ്യാധായ കർമാണി സങ്ഗം ത്യക്ത്വാ കരോതി യഃ

ലിപ്യതേ ന സ പാപേന പദ്മപത്രമിവാംഭസാ


  ആസക്തി കൂടാതെ, ഫലത്തെ പരമപുരുഷന് സമർപ്പിച്ചുകൊണ്ട് തന്റെ കർത്തവ്യങ്ങളനുഷ്ഠിക്കുന്ന ഒരാളെ താമരയിലയിൽ വെള്ളമെന്ന പോലെ ദുഷ്കർമ്മഫലങ്ങൾ ബാധിക്കുകയില്ല.


ഭാവാർത്ഥം:


   'ബ്രഹ്മണി' എന്ന പദത്തിന് ഇവിടെ കൃഷ്ണാവ ബോധത്തിൽ എന്നർത്ഥം. ഭൗതികപ്രകൃതിയിലെ ത്രിഗുണങ്ങളുടെ സമഗ്രാവിഷ്കരണമത്രേ ഈ പ്രപഞ്ചം. ഇതിനെ 'പ്രധാന'മെന്ന് പറയുന്നു.  സർവമേതദ് ബ്രഹ്മ, തസ്മാദേതദ്‌ ബ്രഹ്മ നാമ രൂപം അന്നം ച ജായതേ  (മുണ്ഡകോപനിഷത്ത് 1-2-10) എന്നു വേദങ്ങളും മമ യോനിർമഹദ് ബഹ്മ എന്നു ഭഗവദ്ഗീതയും (14.3) പ്രപഞ്ചത്തിലെ ഏതു പദാർത്ഥവും ബ്രഹ്മത്തിന്റെ പ്രത്യക്ഷീഭാവമാണെന്ന് സൂചിപ്പിക്കുന്നുണ്ട്. കാര്യങ്ങൾ വ്യത്യസ്തമായരീതിയിൽ പ്രകടമാവാമെങ്കിലും വാസ്തവത്തിൽ അവ കാരണത്തിൽ നിന്ന് വ്യത്യസ്തങ്ങളല്ല. സർവ്വവസ്തുക്കൾക്കും പര ബ്രഹ്മം അഥവാ കൃഷ്ണണനുമായി ബന്ധമുള്ളതുകൊണ്ട് എല്ലാം കൃഷ്ണന്റേതുതന്നെ എന്ന് ഈശോപനിഷത്തിൽ പറയുന്നു. കൃഷ്ണനാണ് എല്ലാറ്റിന്റേയും ഉടമയെന്നും അതുകൊണ്ട് എല്ലാം ഭഗവത്സേവനത്തിനുള്ളതാണെന്നും അറിഞ്ഞവർക്ക് താൻ ചെയ്ത പുണ്യപാപങ്ങളുടെ ഫലങ്ങളുമായിട്ടെന്തു ബന്ധമാണ്. തന്റെ ശരീരംപോലും ഒരു പ്രത്യേക കാര്യനിർവ്വഹണത്തിന് ഉതകാൻവേണ്ടി ഭഗവാൻ സമ്മാനിച്ചതാകയാൽ കൃഷ്ണാവബോധത്തിൽ ഉപയോഗപ്പെടുത്താം. എന്നാൽ അത് താമരയില വെള്ളത്തിൽ കിടന്നാലും നനയാത്തതുപ്പോലെ, പാപ മാലിന്യങ്ങൾ തീണ്ടാത്തതായിത്തന്നെയിരിക്കും. ഭഗവാൻ ഗീതയിൽ പറയുന്നുണ്ട് മയിസർവാണികർമാണി സംന്യസ്യ (3.30) (സർവ്വ കർമ്മങ്ങളും എനിക്കായിക്കൊണ്ട്  ചെയ്യുക). ചുരുക്കത്തിൽ കൃഷ്ണാ വബോധമില്ലാത്ത ഒരാൾ ഇന്ദ്രിയദേഹാവബോധത്താൽ പ്രവർത്തി ക്കുന്നു. പക്ഷേ കൃഷ്ണാവബോധവാനായ വ്യക്തി ഈ ശരീരം കൃഷ്ണന്റേതാകയാൽ കൃഷ്ണസേവനത്തിനായി ഉപയോഗപ്പെടുത്തണമെന്ന് അറിവോടെ പ്രവർത്തിക്കുന്നു.



( ശ്രീമദ് ഭഗവദ് ഗീതാ യഥാരൂപം  5.10 )


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് 



Comments

Articles / ലേഖനങ്ങൾ

Show more

Posters / പോസ്റ്റ്റുകൾ

Show more

Gita Mahatmyam / ഗീതാ മഹാത്മ്യം

Show more

Ekadasi Mahatmyam / ഏകാദശി മഹാത്മ്യം

Show more

Bhagavad Gita 108 Important Sloka / ഭഗവദ് ഗീതാ 108 പ്രധാനപ്പെട്ട ശ്ളോകങ്ങൾ

Story / കഥകൾ

Show more

Vaishnava Acharya History / വൈഷ്ണവാചാര്യന്മാരുടെ ചരിത്രം

Show more

Festival / ഉത്സവങ്ങൾ (Articles)

Show more