എല്ലാം ഭഗവാനല്ലാതെ മറ്റൊന്നുമല്ലെങ്കിൽ എന്തിന് ഭഗവാനെ ആരാധിക്കണം?



സകലതും ഭഗവാനല്ലാതെ മറ്റൊന്നുമല്ല എന്നാകുമ്പോൾ, ഭഗവാന ആരാധിക്കുന്നത് വ്യർഥമാണെന്ന് വ്യക്തിശൂന്യവാദികൾ വാദിക്കുന്നു. എന്നാലും, വ്യക്തിഗതവാദികൾ ഭഗവാനെ അത്യന്തം കൃതജ്ഞതാബോധത്തോടെയും, ഭഗവദ്ശരീരത്തിൽനിന്നും ആവിർഭവിച്ച ഘടകങ്ങളെ ഉപയോഗപ്പെടുത്തിയും ആരാധിക്കുന്നു. ഫലങ്ങളും, പൂക്കളും ഭൂമിദേവിയുടെ ശരീരത്തിൽനിന്നും ലഭിക്കുന്നവയാണ്.  എങ്കിലും, വിവേകിയായ ഭക്തൻ, ഭൂമിയിൽ നിന്നും ലഭിച്ച (ഉൽപത്തിയായ) ഘടകപദാർഥങ്ങളാൽ ഭൂമിമാതാവിനെ ആരാധിക്കുന്നു. അതുപോലെ, ഗംഗാമാതാവിനെ ഗംഗാ ജലത്താലും ആരാധിക്കുന്നു. എന്നിരുന്നാലും, ഉപാസകൻ അത്തരം ആരാധനാഫലങ്ങളെ അനുഭവിക്കുന്നു. ഭഗവദ് ശരീരത്തിൽനിന്നും ഉൽപത്തിയായ ഘടകങ്ങളാലാണ് ഭഗവദ് ആരാധനയും നിർവഹിക്കപ്പെടുന്നത്. എന്നിരുന്നാലും, സ്വയം ഭഗവദ്ശരീരത്തിന്റെ ഒരു അംശമായ ആരാധകൻ ഭഗവദ് ഭക്തിയുതസേവനത്തിന്റെ ഫലം പ്രാപ്തമാക്കുന്നു. അതേ സമയം അവ്യക്തിഗതവാദി സ്വയം ഭഗവാനായി തെറ്റായി അനുമാനിക്കുന്നു. വ്യക്തിഗതവാദി അത്യന്തം കൃതജ്ഞതയാൽ ഭക്തിയുതസേവനത്തിൽ ഭഗവാനെ ആരാധിക്കുകയും, ഭഗവാനിൽനിന്നും യാതൊന്നും വിഭിന്നമല്ലെന്ന് പൂർണമായും മനസ്സിലാക്കുകയും ചെയ്യുന്നു. ആകയാൽ, എല്ലാം ഭഗവദ് സേവനത്തിൽ അർപ്പിക്കാൻ ഭക്തൻ യത്നിക്കുന്നു, എന്തെന്നാൽ, സർവവും ഭഗവാന്റെ ഉടമസ്ഥതയിലുള്ളതാണെന്നും, ആർക്കും ഒന്നുംതന്നെ തന്റേതെന്ന് അവകാശപ്പെടാൻ കഴിയില്ലെന്നും അവൻ അറിയുന്നു. ഏകത്വം (അദ്വൈത ഭാവം) എന്ന പൂർണാഭിജ്ഞമായ സങ്കൽപ്പം ആരാധകനെ ഭഗവദ്പ്രേമയുതസേവനത്തിൽ വ്യാപൃതനായിരിക്കുവാൻ സഹായിക്കുന്നു. അതേസമയം, അവ്യക്തിഗതവാദി അനനുയോജ്യമായ ഗർവുള്ളവനാകയാൽ ഭഗവാനാൽ സ്വീകരിക്കപ്പെടാതെ എന്നെത്തേക്കും അഭക്തനായിത്തന്നെ നിലകൊള്ളുന്നു.


(ശ്രീമദ് ഭാഗവതം 2/6/23/ഭാവാർത്ഥം)


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് 





Comments

Articles / ലേഖനങ്ങൾ

Show more

Posters / പോസ്റ്റ്റുകൾ

Show more

Gita Mahatmyam / ഗീതാ മഹാത്മ്യം

Show more

Ekadasi Mahatmyam / ഏകാദശി മഹാത്മ്യം

Show more

Bhagavad Gita 108 Important Sloka / ഭഗവദ് ഗീതാ 108 പ്രധാനപ്പെട്ട ശ്ളോകങ്ങൾ

Story / കഥകൾ

Show more

Vaishnava Acharya History / വൈഷ്ണവാചാര്യന്മാരുടെ ചരിത്രം

Show more

Festival / ഉത്സവങ്ങൾ (Articles)

Show more