പുരുഷോത്തമ മാസത്തിന്റെ ഉത്ഭവം
വൈദിക
ജ്യോതിഷശാസ്ത്രത്തിൽ ഓരോ രണ്ട് (ചിലപ്പോൾ മൂന്ന്) വർഷത്തിലും സമയത്തിന്റെ ഗതി
ക്രമീകരിക്കുന്നതിനായി ഒരു സമയ നഷ്ടപരിഹാര മാസം ചേർക്കുന്നു. ഇത് വെസ്റ്റേൺ ലീപ്
ഇയറിന് സമാനമായ ഒന്നാണ്.
നമ്മുടെ ജ്യോതിഷപരവും
ജ്യോതിശാസ്ത്രപരവുമായ കണക്കുകൂട്ടലുകൾ തിരുത്താൻ വിഷ്ണു തന്നെ ഒരു കാലഗണനാരീതി
രൂപത്തിൽ പ്രത്യക്ഷപ്പെടുന്നതിനാൽ ഈ മാസം വളരെ മംഗളകരമായത് (അധിക = മികച്ചത്
അല്ലെങ്കിൽ മഹത്തായത്) ആയി കണക്കാക്കപ്പെടുന്നു.
ജ്യോതിശാസ്ത്രപരമായ കണക്കുകൾ വ്യത്യസ്ത
ജ്യോതിശാസ്ത്ര കുറിപ്പുകളിൽ അല്പം മാത്രം വ്യത്യാസപ്പെട്ടിരിക്കുന്നു. നമ്മുടെ
ഇപ്പോഴത്തെ ചർച്ചകളിൽ, ഈ വ്യത്യാസങ്ങൾക്ക് അധികം പ്രാധാന്യമില്ലാത്തതിനാൽ , നമ്മൾ
സൂര്യസിദ്ധാന്തത്തെ പിന്തുടരുന്നു. ഈ ശാസ്ത്രമനുസരിച്ച്,
1 ചാന്ദ്ര വർഷം = 29.5305 X 12 =
354.366 ദിവസം
1 സൂര്യ വർഷം = 365.2587 ദിവസം.
അങ്ങനെവരുമ്പോൾ ഒരു ചാന്ദ്ര വർഷം
സൗരവർഷത്തെക്കാൾ പിന്നിലാവുകയും,തുടർന്ന് ചാന്ദ്ര വർഷത്തെ സൗര വർഷത്തോട്
തുല്യമാക്കാൻ 3 വർഷത്തിനുശേഷം ഒരു ചാന്ദ്ര മാസം കൂടി ചേർക്കേണ്ടതായും വരുന്നു.
ജ്യോതിശാസ്ത്രജ്ഞർ ഈ ഇടയിൽ വരുന്ന ചാന്ദ്ര മാസത്തെ അധിക മാസം എന്ന് വിളിക്കുകയും ഈ
മാസം ചാന്ദ്ര വർഷത്തിൽ ചേർക്കേണ്ടതാണെന്ന് വാദിക്കുകയും ചെയ്തു.
അധിക (പുരുഷോത്തമ) മാസം
ഈ കലണ്ടർ ചന്ദ്രന്റെ ദശകളെ
അടിസ്ഥാനമാക്കിയുള്ളതിനാൽ, സംക്രമണത്തിന് 354 ദിവസം, 8 മണിക്കൂർ, 34.28 സെക്കൻഡ്
എടുക്കുന്നു. ഇത് യഥാർത്ഥ സൗരവർഷ(365 ദിവസം,6 മണിക്കൂർ,9.54 സെക്കൻഡ്)ത്തിൽ നിന്ന്
10 ദിവസം, 21 മണിക്കൂർ, 35.16 സെക്കൻഡ് വ്യത്യാസം സൃഷ്ടിക്കുന്നു . ഈ അധികമായി
വന്ന വ്യത്യാസം 29 ദിവസം, 12 മണിക്കൂർ, 44 മിനിറ്റ്, 2.865 സെക്കൻഡ് കവിയുമ്പോൾ,
ഒരു കൂട്ടിച്ചേർക്കപ്പെട്ട മാസം കൊണ്ട് ഒരു ക്രമീകരണം നടത്തുന്നു (അധിക മാസം), അത്
മാസത്തിന്റെ സാമീപ്യത്തെ ആശ്രയിച്ച് മുൻപത്തെ അല്ലെങ്കിൽ അടുത്ത മാസത്തിന്റെ പേര്
വഹിക്കുന്നു. സാധാരണയായി, 19 വർഷത്തിനുള്ളിൽ ഏഴ് അധിക മാസങ്ങൾ സംഭവ്യമാകുന്നു.
ജ്യോതിശാസ്ത്ര, ജ്യോതിഷ സാങ്കേതികതകൾ
അധിക മാസത്തിന്റെ ഉത്ഭവം, ഉദ്ദേശ്യം എന്നിവയെക്കുറിച്ചും 'അധികം പ്രതീകാത്മകമായി
എന്തിനെ പ്രതിനിധീകരിക്കുന്നു എന്നതിനെ കുറിച്ചും വിശദമാക്കുന്നു
പുരുഷോത്തമ അധിക മാസ വ്രതങ്ങൾ --
മഹാനിധി സ്വാമി,
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
Comments
Post a Comment