മധ്വാചാര്യർ





മധ്വാചാര്യർ ഒക്റ്റോബർ 1, 1977 - വൈഷ്ണവ സന്ന്യാസിമാർ, വാല്യം -12 (എ.ഡി.1239-1319)


ഭഗവാൻ കൃഷ്ണനിൽ നിന്നുമാരംഭിക്കുന്ന ഗുരുശിഷ്യപമ്പരയിലൂടെ കാലാകാലങ്ങളായി ലഭിച്ചുകൊണ്ടിരിക്കുന്ന ധനമാണ് കൃഷ്ണാവബോധം. ശ്രേഷ്ഠരായ കൃഷ്ണാവബോധ ആചാര്യന്മാരെക്കുറിച്ചുള്ള ഈ പരമ്പരയിൽ ആദ്യമായി അതിശ്രേഷ്ഠനായ മധ്വാചാര്യനെക്കുറിച്ചറിയാം.


മധ്വാചാര്യൻ (ആചാര്യൻ എന്നാൽ സ്വന്തം ജീവിതം കൊണ്ട് പഠിപ്പിക്കുന്നവൻ എന്നർത്ഥം) പതിമൂന്നാം നൂറ്റാണ്ടിലാണ് ജീവിച്ചിരുന്നത്. പരമപൂജ്യ എ.സി. ഭക്തിവേദാന്ത സ്വാമി പ്രഭുപാദർ പ്രതിനിധാനം ചെയ്യുന്ന ബ്രഹ്മ - ഗൗഡീയ പരമ്പരയിലെ ആചാര്യനാണദ്ദേഹം. ഈ വൈഷ്ണവ സമ്പ്രദായത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കണ്ണിയാണ് മധ്വാചാര്യൻ.


ഈശ്വരൻ ഒരു വ്യക്തിയാണെന്നതാണ് എല്ലാ വൈദീക ശാസ്ത്രങ്ങളുടെയും സാരം എന്ന് ഭഗവാൻ കൃഷ്ണൻ ഗീതയിൽ പറയുന്നു: 'സർവ്വവേദങ്ങളാലും അറിയേണ്ടത് എന്നെത്തന്നെയാണ്'. പക്ഷെ, ബുദ്ധമതത്തിന്റെ ശൂന്യവാദം ഈ ജ്ഞാനത്തെ കുറച്ചുകാലത്തേക്ക് മറയ്ക്കുകയുണ്ടായി. പിന്നീട് ശ്രേഷ്ഠനായ ശങ്കരാചാര്യർ


ചരിത്രത്തിലെ ശ്രേഷ്ഠരായ ആത്മീയാചാര്യന്മാർ - (എ.ഡി 788 - 820) ബുദ്ധവാദത്തെ ഭാരതത്തിൽ നിന്നും തുരത്തി. 'എല്ലാം ശൂന്യമാണ്' എന്ന് പറയുന്നതിനുപകരം ശങ്കരാചാര്യർ 'എല്ലാം ഒന്നാണ്' എന്ന സിദ്ധാന്തം പ്രചരിപ്പിച്ചു. മറ്റുവാക്കുകളിൽ, അദ്ദേഹം സർവ്വവ്യാപിത്വ തത്വത്തിലൂന്നിയ ആത്മീയസത്യം പ്രചരിപ്പിച്ചു. പക്ഷെ അത് ആത്യന്തികമായി അവ്യക്തിഗതമായിരുന്നു. മധ്വാചാര്യരും (രാമാനുജാചാര്യരെപ്പോലെ കൃഷ്ണാവബോധമുള്ള മറ്റ് ആത്മീയ ഗുരുക്കന്മാരും) ഈ അവ്യക്തിഗതവാദ വീക്ഷണത്തെ എതിർത്തു, എന്നിട്ടൊടുവിൽ പരമദിവ്യോത്തമപുരുഷനായ കൃഷ്ണനാണ് പരമനിരപേക്ഷസത്യം എന്ന തത്ത്വം പുനഃസ്ഥാപിച്ചു.


അറബിക്കടലിനരികെയുള്ള തെന്നിന്ത്യൻ നഗരമായ ഉഡുപ്പിയിലെ ഒരു ബ്രാഹ്മണ കുടുംബത്തിലാണ് മധ്വാചാര്യർ ജനിച്ചത്. മധ്വാചാര്യരുടെ പൂർവ്വകാല ജീവിതത്തെക്കുറിച്ചുള്ള ചില അതിശയിപ്പിക്കുന്ന കഥകൾ ഉണ്ട്. തന്റെ പിതാവിന്റെ കടങ്ങൾ വീട്ടാനായി മധ്വാചാര്യർ പുളിങ്കുരുക്കളെ നാണയങ്ങളാക്കി മാറ്റി എന്ന് പറയപ്പെടുന്നു. മണിമാനെന്ന പേരിലറിയപ്പെട്ടിരുന്ന ഒരു അസുരൻ ഒരു സർപ്പത്തിന്റെ രൂപത്തിൽ മധ്വാചാര്യന്റെ ഗൃഹത്തിനരികെ വസിച്ചിരുന്നതായും പറയപ്പെടുന്നു. തന്റെ ഇടത്തേകാലിലെ പെരുവിരലിനാൽ മധ്വാചാര്യർ ആ അസുരനെ വധിച്ചു. താൻ എവിടെ കളിച്ചുകൊണ്ടിരുന്നാലും, മാതാവിന് ആശങ്ക തോന്നിയാൽ ഒറ്റക്കുതിപ്പിന് മാതാവിന്റെ മുന്നിലെത്തുമായിരുന്നു അദ്ദേഹം.


ചെറുബാലകനായിരുന്ന സമയത്തുപോലും മധ്വാചാര്യന്റെ പാണ്ഡിത്യം പ്രകീർത്തിക്കപ്പെട്ടിരുന്നു. അഞ്ചുവയസ്സുള്ളപ്പോൾ അദ്ദേഹത്തിന് ആത്മീയ ദീക്ഷ ലഭിച്ചു, പന്ത്രണ്ടു വയസ്സുള്ളപ്പോൾ അദ്ദേഹം ആത്മീയ ജീവിതത്തിന്റെ അത്യുന്നത പരിത്യാഗപാതയായ സന്ന്യാസം സ്വീകരിച്ചു. ആത്മീയ ജ്ഞാനത്തിന്റെ ഗവേഷണത്തിനായി ഭാരതത്തിലുടനീളം സഞ്ചരിക്കാനായി ആ ചെറുപ്രായത്തിൽ തന്നെ അദ്ദേഹം കുടുബബന്ധങ്ങളെല്ലാമുപേക്ഷിച്ചു.


യാത്രാമധ്യേ ഹിമാലയസാനുക്കളിലെ പുണ്യതീർത്ഥമായ ബദരികാശ്രമത്തിൽ മധ്വാചാര്യർ സന്ദർശിച്ചു. ഭഗവാൻ കൃഷ്ണന്റെ സാഹിത്യാവതാരവും വൈദിക സാഹിത്യങ്ങളുടെ രചയിതാവുമായ ശ്രീല വ്യാസദേവനെ അവിടെവച്ചദ്ദേഹം സന്ധിച്ചു. വ്യാസദേവന്റെ കീഴിലുള്ള ശിക്ഷണം വഴി മധ്വാചാര്യന്റെ പാണ്ഡിത്യം പിന്നെയും വളർന്നു.


ഹിമാലയത്തിൽ നിന്നും വന്നതിനുശേഷം തന്റെ ജന്മസ്ഥലമായ ഉഡുപ്പിയിലേക്ക് മധ്വാചാര്യർ തിരിച്ചെത്തി. ഒരിക്കൽ കടൽത്തീരത്ത് ഭഗവാൻ കൃഷ്ണനെ ധ്യാനിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു ചരക്കുകപ്പൽ അപകടത്തിൽ പെട്ടതായി മധ്വാചാര്യർ കണ്ടു. അപ്പോൾ അദ്ദേഹം അതിലെ ജീവനക്കാർക്ക് കരയിൽ സുരക്ഷിതമായെത്താനുള്ള മാർഗ്ഗം കാണിച്ചുകൊടുത്തു. കപ്പലിന്റെ ഉടമ അദ്ദേഹത്തിന് പാരിതോഷികം നൽകാനാഗ്രഹിച്ചതിനാൽ ഗോപീചന്ദനത്തിന്റെ (കൃഷ്ണന്റെ ധാമമായ വൃന്ദാവനത്തിലെ മണ്ണ്) ഒരു വലിയ ഭാഗം സ്വീകരിക്കാമെന്ന് മധ്വാചാര്യർ സമ്മതിച്ചു. ജീവനക്കാർ ആ വലിയ ഭാഗം ഗോപീചന്ദനം അദ്ദേഹത്തിനു മുൻപിൽ കൊണ്ടുവന്ന സമയത്ത് അത് പിളർന്ന് ഒരു കയ്യിൽ ദണ്ഡും മറ്റൊരു കയ്യിൽ ഭോഗവുമേന്തിയ കൃഷ്ണ വിഗ്രഹം പുറത്തുവന്നു. തന്റെ കൃതജ്ഞത രേഖപ്പെടുത്താനായി മധ്വാചാര്യർ അപ്പോൾ മനോഹരമായ ഒരു പ്രാർത്ഥന രചിച്ചു. മുപ്പതുപേർ ഒന്നിച്ചു ശ്രമിച്ചാൽ പോലും എടുക്കാൻ പറ്റാത്തത് ഭാരിച്ചതായിരുന്നു ആ വിഗ്രഹം. പക്ഷെ, മധ്വാചാര്യർ ഒറ്റയ്ക്ക് ആ വിഗ്രഹത്തെ എടുത്ത് നഗരത്തിലേക്ക് കൊണ്ടുവന്നു. മധ്വാചാര്യർ വിധിപ്രകാരം സ്ഥാപിച്ച ആ വിഗ്രഹത്തെ ഉഡുപ്പിയിലെ ജനങ്ങൾ ഇന്നും ആരാധിക്കുന്നു.


തന്റെ അതിയായ ശാരീരികബലത്തെയും ആത്മീയബലത്തെയും മറ്റുപല സന്ദർഭങ്ങളിലും അദ്ദേഹം വെളിപ്പെടുത്തുകയുണ്ടായി. ഒരിക്കൽ ഒരു പറ്റം കൊള്ളക്കാർ അദ്ദേഹത്തെ ആക്രമിച്ചു, പക്ഷെ അദ്ദേഹം അവരെയെല്ലാം ഒറ്റയ്ക്ക് വധിച്ചു. മറ്റൊരിക്കൽ അദ്ദേഹത്തിന്റെ സഹയാത്രികനായ സത്യതീർത്ഥനെ ഒരു കടുവ ആക്രമിച്ചു, പക്ഷെ അദ്ദേഹം വെറുംകൈകളാൽ ആ കടുവയെ എടുത്തെറിഞ്ഞു. അദ്ദേഹത്തിന്റെ ശക്തി അപരിമിതമാണെന്ന് ജനങ്ങൾ പറയാൻ തുടങ്ങി.


മധ്വാചാര്യന്റെ ജ്ഞാനവും കൃഷ്ണഭക്തിയും ഭാരതത്തിലുടനീളം പ്രസിദ്ധമായിരുന്നു. അവ്യക്തിഗതവാദ തത്വചിന്തക്കരുടെ കാഴ്ചപാടുകളെ പരാജയപെടുത്തുക എന്നതായിരുന്നു ജീവിത ലക്ഷ്യം. ഈശ്വരന്റെ രൂപംമായയാണെന്നാണ് അവർ പറയുന്നത്. അതിനാൽ അവരെ മായാവാദികൾ എന്നു വിളിക്കുന്നു. "തുടക്കത്തിൽ ഈശ്വരൻ   വ്യക്തിയായിരുന്നെങ്കിലും അവിടെന്ന് സൃഷ്ടിയിലുടനീളം വ്യാപിച്ചിരിക്കുന്നതിനാൽ അവിടെന്ന്  വ്യക്തിത്വം നഷ്ടമായി". ഈ അദ്വൈതം (ഏകത്വം) എന്ന ധാണയെ ശുദ്ധ - ദൈത്വം എന്ന തത്വമുപയോഗിച്ച് മധ്വാചാര്യർ തകർത്തു. യുക്തിയോടെ പിന്തിച്ചാൽ ഈശ്വൻ  ഒരു വ്യക്തിയാണെന്നും അവിടുന്ന് തന്റെ സൃഷ്ടിയിൽ നിന്നും വ്യത്യസ്തനാണെന്നും മനസ്സിലാക്കമെന്ന് അദ്ദേഹം തെളിയിച്ചു. സൂര്യൻ അനേക വ്യാപ്തിയിൽ ഊർജ്ജം ഉത്പാദിപ്പിക്കുന്നുവെങ്കിലും അതേ സൂര്യനായിത്തന്നെ തുടരുന്നു. അതുപോലെ ഒരു വൃക്ഷം അനേകം ഫലങ്ങൾ ഉത്പ്പാദിപ്പിച്ചേക്കാം പക്ഷേ അൽ വൃക്ഷമായിത്തന്നെ നിലകൊള്ളുന്നു. അതുപോലെ ഭഗവാൻ കൃഷ്ണൻ ഈ ഭൗതികലോകത്തെ സൃഷ്ടിക്കുന്നു. പക്ഷേ അവിടുന്ന് സ്വയം അതിൽ നിന്ന് ഭിന്നമായി തുടരുന്നു. ഇതാണ് വേദങ്ങളും, യഥാർത്ഥ ശിക്ഷണം. അപ്രകാരം മധ്വാചാര്യരുടെ ശിക്ഷണം തത്ത്വ: - 'വാദം' എന്നറിയപ്പെടുന്നു. 'തത്ത്വ'മെന്നാൽ സത്യ മെന്നും 'വാദം' എന്നാൽ ശാസ്ത്രമെന്നും അർത്ഥം.


ആത്മാവിന്റെ അദ്വീതീയവും അതുല്യവുമായ വ്യക്തിത്വം ഒരു മിഥ്യയാണെന്നും, അവസാനം ആത്മാവ് ബ്രഹ്മജ്യോതിയിൽ ലയിക്കുന്നു എന്നും മായാവാദികൾ പറയുന്നു. ആത്മാവ് കൃഷ്ണൻ്റെ നിത്യസേവകനാണെന്നും, ഭക്തിയോഗം പരിശീലിക്കുന്നതിലൂടെ നാം ഓരോരുത്തർക്കും ആത്മീയ ലോകത്തിലെ നമ്മുടെ യഥാർത്ഥ സ്വരൂപാവസ്ഥയിലേക്ക് തിരികെ പോകാമെന്നും നമ്മെ പഠിപ്പിച്ചു. ആത്മാവ് ആത്മീയ ലോകത്തെ തിരികെ എത്തിയാലും ആ ജീവാത്മാവും പരമാത്മാവുമായ കൃഷ്ണനും വ്യത്യസ്ത വ്യക്തിത്വങ്ങളായിത്തന്നെ തുടരുന്നുവെന്ന് മധ്വാചാര്യർ പ്രത്യേകം ഊന്നിപ്പറഞ്ഞു. അവർ ഒരിക്കലും "ഒന്നാകില്ല".


പലവിധത്തിലും മധ്വാചാര്യർ കൃഷ്ണവബോധപ്രസ്ഥാനത്തിനുള്ള വേദി ഒരുക്കി. ഉദാഹരണത്തിന് അദ്ദേഹം ഭഗവാന്റെ തിരുനാമജപത്തിന് ഊന്നൽ കൊടുത്തു. ഈ യുഗത്തിൽ തിരുനാമജപം വഴി പരമദിവ്യോപുരുഷനായ കൃഷ്ണനെ പ്രീതിപ്പെടുത്തുകയും ആരാധിക്കുകയും ചെയ്യാം എന്ന് മുണ്ഡകോപനിഷത്തിനു വ്യാഖ്യാനം നൽകവേ അദ്ദേഹം എഴുതി. സൃഷ്ടിയിലാകമാനം അനേകം ഭൂമി, വയലുകൾ, പർവ്വതങ്ങൾ, സമുദ്രങ്ങൾ എന്നിവ ഉണ്ട്; എല്ലായിടത്തും തിരുനാമജപത്തിലൂടെ പരമപുരുഷനായ ഭഗവാനെയാണ് ആരാധിക്കുന്നത്.

 

ഇതേ ഗുരുപരമ്പരയിൽ രണ്ട് നൂറ്റാണ്ടുകൾക്ക് ശേഷം അവതരിച്ച ചൈതന്യ മഹാപ്രഭുവിന് വേണ്ടി മധ്വാചാര്യർ  പ്രത്യേകമായും വഴിയൊരുക്കി. ഭാരതത്തിലുടനീളം ഹരേ കൃഷ്ണ മഹാമന്ത്രജപം പ്രചരിപ്പിക്കുകയും, ലോകത്തിലെ എല്ലാ നഗരങ്ങളിലും ഗ്രാമങ്ങളിലും മഹാമന്ത്രജപം വ്യാപിപ്പിക്കാൻ തന്റെ അനുയായികൾക് ആജ്ഞനൽകുകയും ചെയ്ത ചൈതന്യമഹാപ്രഭു  കൃഷ്ണന്റെ അവതാരമാണ്. ഈ ആജ്ഞ നിറവേറ്റാനായി ദിവ്യകൃപാമൂർത്തി പരമപൂജ്യ എ.സി. ഭക്തിവേദാന്തസ്വാമി ശ്രീല പ്രഭുപാദർ 1965 -ൽ അമേരിക്കയിൽ അന്താരാഷ്ട്ര കൃഷ്ണാവബോധ സമിതി സ്ഥാപിച്ചു. അദ്ദേഹത്തിന്റെ മാർഗനിർദ്ദേശത്തിൽ ശിഷ്യന്മാരായ ഞങ്ങൾ ഈ ഉദ്യമം തുടരുന്നു. എന്നാൽ ഇതിന്റെ എല്ലാ ഖ്യാതിയും അദ്ദേഹത്തിനും ബ്രഹ്മ-മധ-ഗൗഡീയ പരമ്പരയിലുള്ള മധ്വാചാര്യർ ഉൾപ്പെടെയുള്ള നമ്മുടെ ആത്മീയ ഗുരുക്കന്മാർക്കും തീർച്ചയായും നൽകേണ്ടതാണ്.


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ്



Comments

Articles / ലേഖനങ്ങൾ

Show more

Posters / പോസ്റ്റ്റുകൾ

Show more

Gita Mahatmyam / ഗീതാ മഹാത്മ്യം

Show more

Ekadasi Mahatmyam / ഏകാദശി മഹാത്മ്യം

Show more

Bhagavad Gita 108 Important Sloka / ഭഗവദ് ഗീതാ 108 പ്രധാനപ്പെട്ട ശ്ളോകങ്ങൾ

Story / കഥകൾ

Show more

Vaishnava Acharya History / വൈഷ്ണവാചാര്യന്മാരുടെ ചരിത്രം

Show more

Festival / ഉത്സവങ്ങൾ (Articles)

Show more