പ്രവൃത്തിയിൽ പുരോഗതി അനിവാര്യമാണ്

 



നേഹ യത്‌കർമ്മ ധർമ്മായ ന വിരാഗായ കല്‌പതേ 

ന തീർത്ഥപദസേവായൈ ജീവന്നപി മൃതേ ഹി സഃ


 വിവർത്തനം


ഏതോരുവന്റെ തോഴിൽ ധാർമിക ജീവിതത്തിൻ്റെ ഉന്നതിക്കുവേണ്ടി ഉദ്ദേശിക്കപ്പെട്ടിട്ടുളളതല്ലയോ, ഏതോരുവൻ്റെ ധാർമികമായ ആചാരാനുഷ്ഠാനങ്ങൾ അവനെ വൈരാഗ്യത്തിലേക്ക് ഉയർത്തുന്നില്ലയോ, ഏതോരുവൻ്റെ വൈരാഗ്യം അവനെ പരമദിവ്യോത്തമപുരുഷനായ ഭഗവാനുവേണ്ടിയുളള ഭക്തിയുത സേവനത്തിലേക്ക് നയിക്കുന്നില്ലയോ, അവൻ ശ്വസിക്കുന്നുണ്ടെങ്കിലും മരിച്ചവനായി പരിഗണിക്കപ്പെടും.



ഭാവാർത്ഥം


ഭർത്താവുമൊത്തുള്ള തൻ്റെ ജീവിതം ഭൗതികമായ കരുക്കുകളിൽ നിന്ന് മോചനത്തിൻ്റെ പാതയിലേക്ക് നയിക്കാൻ ഉതകാത്തതായിരുന്നതിനാൽ അത് വെറും സമയം പാഴാക്കലായിരുന്നുവെന്ന് ദേവഹൂതി പരിതപിക്കുന്നു. ഒരുവൻ്റെ ഏതു പ്രവൃത്തിയും ധാർമിക ജീവിതത്തിൻ്റെ തലത്തിലേക്ക് നയിക്കപ്പെടുന്നില്ലെങ്കിൽ പ്രയോജനരഹിതമാകും. സ്വാഭാവികമായി എല്ലാവരും എന്തെങ്കിലും തൊഴിൽ ചെയ്യുന്നവരാണ്. ഒരു തൊഴിൽ ഒരുവനെ, ധാർമിക ജീവിതത്തിൻ്റെ തലത്തിലേക്കും, ധാർമിക ജീവിതത്തിന്റെ തലം, പരിത്യാഗത്തിൻ്റെ, അഥവാ സന്ന്യാസത്തിൻ്റെ തലത്തിലേക്കും, പരിത്യാഗത്തിൻ്റെ തലം ഭക്തിയുതസേവനത്തിന്റെ തലത്തിലേക്കും നയിക്കുന്നപക്ഷം അവന് ആ തൊഴിലിൽ പരിപൂർണത നേടാൻ കഴിയും. ഭഗവദ് ഗീതയിൽ പ്രസ്‌താവിച്ചിട്ടുള്ളതുപോലെ, ഏതു തൊഴിലും ആത്യന്തികമായി ഭക്തിയുതസേവനത്തിന്റെ തലത്തിലേക്ക് നയിക്കപ്പെടാത്തപക്ഷം അത് ഭൗതികജീവിതത്തിൽ ബദ്ധതയ്ക്ക് നിദാന മാകും. "യജ്ഞാർത്ഥാത് കർമണോ fന്യത്ര ലേകോ fയം കർമ ബന്ധനഃ" ഒരുവൻ ക്രമാനുഗതമായി ഭക്തിയുതസേവനത്തിൻ്റെ തലത്തിലേക്ക് ഉയർത്തപ്പെടാത്തപക്ഷം, അവൻ്റെ സ്വാഭാവികമായ പ്രവർത്തനങ്ങളുടെ ആരംഭം മുതലേ അവനൊരു മൃതശരീരമായി പരിഗണിക്കപ്പെടും. കൃഷ്ണാവബോധം ഗ്രഹിക്കുന്നതിലേക്ക് നയിക്കപ്പെടാത്ത ഏതു പ്രവൃത്തിയും പ്രയോജനമില്ലാത്തതാകുന്നു.


(ശ്രീമദ്‌ ഭാഗവതം 3/23/56/)



🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് 



 

Comments

Articles / ലേഖനങ്ങൾ

Show more

Posters / പോസ്റ്റ്റുകൾ

Show more

Gita Mahatmyam / ഗീതാ മഹാത്മ്യം

Show more

Ekadasi Mahatmyam / ഏകാദശി മഹാത്മ്യം

Show more

Bhagavad Gita 108 Important Sloka / ഭഗവദ് ഗീതാ 108 പ്രധാനപ്പെട്ട ശ്ളോകങ്ങൾ

Story / കഥകൾ

Show more

Vaishnava Acharya History / വൈഷ്ണവാചാര്യന്മാരുടെ ചരിത്രം

Show more

Festival / ഉത്സവങ്ങൾ (Articles)

Show more