വരാഹാവതാരം

 


ബ്രഹ്മോവാച 

യത്രോദ്യതഃ ക്ഷിതിതലോദ്ധരണായ ബിഭ്രത് 

ക്രൗഡീം തനും സകലയജ്ഞമയീമനന്തഃ

അന്തർമഹാർണവ ഉപാഗതമാദിദൈത്യം 

തം ദ്രഷ്ട്രയാ ദ്രിമിവ വജ്രധരോ ദദാര


 

വിവർത്തനം


ബ്രഹ്മാവ് പറഞ്ഞു: 'ഗർഭോദക'മെന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രപഞ്ചത്തിലെ മഹാസാഗരത്തിൽ ഭൂലോകം ആണ്ടുപോയപ്പോൾ, അതിനെ ഉയർത്താനായി അനന്തശക്തിമാനായ ഭഗവാൻ ലീലാർഥം വരാഹ അവതാരം കൈക്കൊണ്ടപ്പോൾ, ആദ്യ അസുരൻ ഹിരണ്യാക്ഷൻ പ്രത്യക്ഷനായി. ഭഗവാൻ അവനെ ദംഷ്ട്രയാൽ വധിച്ചു.



ഭാവാർഥം


സൃഷ്ടിയുടെ ആരംഭം മുതൽ, പ്രപഞ്ചത്തിലെ ലോകങ്ങളിൽ സർവഥാ അധീശാധികാരം നടത്തുന്ന, അഥവാ പ്രഭാവത്തോടെ വർത്തിക്കുന്ന രണ്ട് വിഭാഗം ജീവാത്മാക്കളാണ് ദേവന്മാരും (വൈഷ്ണവരും), അസുരന്മാരും. ബ്രഹ്മാവ് പ്രപഞ്ചത്തിലെ ആദ്യ ദേവനും, ഹിരണ്യാക്ഷൻ ആദ്യ അസുരനുമാകുന്നു. ചില പ്രത്യേക അവസ്ഥയിൽ മാത്രമേ, ഭാരമില്ലാത്ത പന്തുകളെപ്പോലെ ഗ്രഹങ്ങൾ അന്തരീക്ഷത്തിൽ ഒഴുകി നടക്കുകയുള്ളൂ. ഈ അവസ്ഥയ്ക്ക് കോട്ടം തട്ടുമ്പോൾ, തൽക്ഷണം, ഗ്രഹങ്ങൾ പ്രപഞ്ചത്തിൻ്റെ പകുതിയും ഉൾക്കൊണ്ടിരിക്കുന്ന ഗർഭോദക സാഗരത്തിൽ നിപതിച്ചേക്കാം. മറ്റേ പകുതി അർധ ഗോളമാകുന്നു. അതിനുള്ളിൽ അസംഖ്യം ഗ്രഹസമൂഹങ്ങൾ നിലകൊള്ളുന്നു. ഗോളങ്ങളുടെ ആന്തരിക ഘടനയാണ് ഗ്രഹങ്ങൾ വായുവിൽ തങ്ങിനിൽക്കുന്നതിന് കാരണം. ഭൂമിക്കുള്ളിലെ എണ്ണ ചൂഷണം ചെയ്യുന്നതിലേക്കുള്ള നൂതനമായ ഖനനം, ആധുനിക അസുരന്മാരാൽ സൃഷ്‌ടിക്കപ്പെടുന്ന ഭൂമിയുടെ പ്ലവാവ സ്ഥയ്ക്ക് കോട്ടമുണ്ടാക്കുന്നവയാകുന്നു. പൂർവകാലത്ത് ഇതേപോലുള്ള കുഴപ്പങ്ങൾ ഹിരണ്യാക്ഷൻ്റെ (സ്വർണ വേട്ടയ്ക്കായി ഭൂമിയെ വിപുലമായി ഖനനം ചെയ്തവൻ) നേതൃത്വത്തിലുള്ള അസുരന്മാർ സൃഷ്ടിച്ചിരുന്നു. അപ്രകാരം ഭൂമിയുടെ പ്ലവാവസ്ഥയ്ക്ക് കോട്ടം സംഭവിക്കുകയും, അത് ഗർഭോദക സാഗരത്തിൽ നിപതിക്കുകയും ചെയ്‌തു. ഭൗതിക ലോകത്തിലെ സമഗ്ര സൃഷ്ടിയുടെയും പരിപാലകനാകയാൽ ഭഗവാൻ ബൃഹത്തായ വരാഹാവതാരം കൈക്കൊള്ളുകയും, ബൃഹത്തായ വരാഹ നാസികയാൽ ഭൂമിയെ ഗർഭോദക സാഗരത്തിൽനിന്നും ഉയർത്തിക്കൊണ്ടുവരുകയും ചെയ്തു‌. മഹാ വൈഷ്‌ണവ കവിയായ ശ്രീ ജയദേവ ഗോസ്വാമി ഇപ്രകാരം ആലപിച്ചു.


വസതി ദശന-ശിഖരേ ധരണീ തവ ലഗ്നാ

ശശിനി കളങ്ക-കളേവ നിമഗ്നാ 

കേശവ ധൃത-ശൂകര-രൂപ ജയ ജഗദീശ ഹരേ


“അല്ലയോ കേശവ, വരാഹരൂപം കൈക്കൊണ്ട അല്ലയോ പരമപുരുഷാ, വിഭോ, ഭൂലോകം അങ്ങയുടെ ദംഷ്ട്രകളിൽ നിലകൊണ്ടപ്പോൾ അത് ശബളീകൃതമായ ചന്ദ്രനെപ്പോലെ കാണപ്പെട്ടിരുന്നു."


ഭഗവദ് അവതാരത്തിൻ്റെ ലക്ഷണം അപ്രകാരമാകുന്നു. ഭഗവദ് അവതാരമെന്നത്, ഭാവനയുടെയോ, സങ്കൽപ്പത്തിൻ്റെയോ വഴിക്കുപോകുന്ന ചപലരായ വ്യക്തികളുടെ കെട്ടിച്ചമയ്ക്കപ്പെട്ട ആശയങ്ങളുടെ കാൽപ്പനിക സൃഷ്ടിയല്ല. ഭഗവദ് അവതാരങ്ങളെല്ലാം തന്നെ, മുകളിൽ പ്രസ്താവിച്ചതുപോലുള്ള ചില അസാധാരണമായ സന്ദർഭങ്ങളിൽ, സാഹചര്യങ്ങളിൽ പ്രത്യക്ഷമാകുന്നവയാണ്, അഥവാ ഭഗവാൻ കൈക്കൊള്ളുന്ന രൂപങ്ങളാണ്. മനുഷ്യവർഗത്തിൻ്റെ നിസ്സാര ബുദ്ധിക്ക് സങ്കൽപ്പിക്കുവാൻ പോലും അസാധ്യമായ കർമമാണ് ഭഗവദ് അവതാരം നിർവഹിക്കുന്നത്. വിലകുറഞ്ഞ അനവധി അവതാരങ്ങളുടെ നവീന സ്രഷ്‌ടാക്കൾക്ക് ഭഗവാന്റെ യഥാർഥ അവതാരമായ ഭൂലോകത്തെ വഹിക്കുവാൻ തക്ക പര്യാപ്തമായ, ബൃഹത്തായ വക്ത്രത്തോടുകൂടിയ അതിബൃഹത്തായ വരാഹ അവതാരത്തിന്റെ ഔന്നത്യം മനസ്സിലാക്കാം. ഭൂമിയെ ഉയർത്താനായി ഭഗവാൻ അവതരിച്ചപ്പോൾ, ഹിരണ്യാക്ഷൻ, ഭഗവാൻ്റെ കർമത്തിന് പ്രതിബന്ധം സൃഷ്ടിക്കുവാൻ ശ്രമിക്കുകയാൽ, ഭഗവാൻ അവനെ അദ്ദേഹത്തിന്റെ വരാഹ ദംഷ്ട്രയാൽ പിളർന്ന് വധിച്ചു. ശ്രീ ജീവഗോസ്വാമിയുടെ അഭിപ്രായത്തിൽ, ഹിരണ്യാക്ഷനെന്ന അസുരൻ ഭഗവദ്‌കരങ്ങളാൽ വധിക്കപ്പെട്ടു. ആകയാൽ, അദ്ദേഹത്തിൻ്റെ പാഠാന്തരത്തിൽ (ഭാഷയിൽ) ഭഗവദ്‌കരങ്ങളാൽ വധിക്കപ്പെട്ടശേഷം ഭഗവാൻ അവനെ ദ്രംഷ്ട്രയാൽ പിളർന്നു. ശ്രീ ജീവഗോസ്വാമിയുടെ ഈ പാഠഭേദത്തെ ശ്രീ വിശ്വനാഥ ചക്രവർത്തി ഠാക്കൂർ ശരിയെന്ന് സമർഥിക്കുന്നു.


(ശ്രീമദ് ഭാഗവതം 2/7/1 )



🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് 



 

Comments

Articles / ലേഖനങ്ങൾ

Show more

Posters / പോസ്റ്റ്റുകൾ

Show more

Gita Mahatmyam / ഗീതാ മഹാത്മ്യം

Show more

Ekadasi Mahatmyam / ഏകാദശി മഹാത്മ്യം

Show more

Bhagavad Gita 108 Important Sloka / ഭഗവദ് ഗീതാ 108 പ്രധാനപ്പെട്ട ശ്ളോകങ്ങൾ

Story / കഥകൾ

Show more

Vaishnava Acharya History / വൈഷ്ണവാചാര്യന്മാരുടെ ചരിത്രം

Show more

Festival / ഉത്സവങ്ങൾ (Articles)

Show more