മഹാദേവൻ, പരമദിവ്യോത്തമപുരുഷനായ ഭഗവാൻ്റെ ഭക്തനെ സ്നേഹിക്കുന്നു.



പറഞ്ഞിരിക്കുന്നു, വൈഷ്ണവാനാം യഥാ ശംഭുഃ മഹാദേവൻ എല്ലാ ഭക്തന്മാരിലും ശ്രേഷ്‌ഠനാണ്. ആകയാൽ കൃഷ്‌ണഭഗവാന്റെ എല്ലാ ഭക്തരും മഹാദേവന്റെയും ഭക്തരാണ്. വൃന്ദാവനത്തിൽ ഗോപീശ്വരം എന്ന് പേരുളള ശിവക്ഷേത്രമുണ്ട്. ഗോപികമാർ പതിവായി മഹാദേവനെ മാത്രമല്ല, കാർത്യായനി, അഥവാ ദുർഗയെയും ആരാധിക്കാറുണ്ട്, പക്ഷേ കൃഷ്ണനെ പ്രാപിക്കുകയാണ് അവരുടെ ലക്ഷ്യം. കൃഷ്ണഭഗവാന്റെ ഒരു ഭക്തൻ ഒരിക്കലും മഹാദേവനെ അനാദരിക്കില്ല, പക്ഷേ അവർ കൃഷ്ണ ഭഗവാന്റെ ഏറ്റവും ഉന്നതനായ ഭക്തനെന്ന നിലയിലാണ് മഹാദേവനെ ആദരിക്കുകയും ആരാധിക്കുകയും ചെയ്യുന്നത്. പരിണിതഫലമായി ഒരു ഭക്തൻ മഹാദേവനെ ആരാധിക്കുമ്പോൾ കൃഷ്‌ണൻ്റെ അനുഗ്രഹം ലഭ്യമാക്കണമെന്നാണ് പ്രാർത്ഥിക്കാറുള്ളത്, ഭൗതികമായ ഒരു നേട്ടവും അവൻ അഭ്യർത്ഥിക്കാറില്ല. ജനങ്ങൾ പൊതുവെ ദേവന്മാരെ ആരാധിക്കുന്നത് ഭൗതിക പ്രയോജനങ്ങൾക്കുവേണ്ടിയാണെന്ന് ഭഗവദ്ഗീത(7.20)യിൽ പറയുന്നു. കാമൈസ് തൈസ് തൈർ ഹൃത-ജ്ഞാനാഃ ഭൗതികാർത്തിയാൽ പായിക്കപ്പെടുന്ന അവർ ദേവന്മാരെ ആരാധിക്കുന്നു, പക്ഷേ ഒരു ഭക്തൻ ഒരിക്കലും അങ്ങനെ ചെയ്യുന്നില്ല, എന്തുകൊണ്ടെന്നാൽ അവൻ ഭൗതികാർത്തിയാൽ നെട്ടോട്ടം ഓടിക്കപ്പെടുന്നില്ല. മഹാദേവനോടുളള ഒരുഭക്തന്റെ ബഹുമാനവും ഒരസുരൻ്റെ ബഹുമാനവും തമ്മിലുള്ള വ്യത്യാസം അതാണ്. അസുരൻ മഹാദേവനെ എന്തെങ്കിലും വരത്തിനുവേണ്ടി ആരാധിക്കുകയും, വരം ലഭിച്ചു കഴിയുമ്പോൾ അത് ദുരുപയോഗപ്പെടുത്തുകയും, അവസാനം അവൻ മോക്ഷദായകനായ പരമദിവ്യോത്തമപുരുഷൻ ഭഗവാനാൽ വധിക്കപ്പെടുകയും ചെയ്യുന്നു.


മഹാദേവൻ പരമദിവ്യോത്തമപുരുഷനായ ഭഗവാൻ്റെ മഹാഭക്തനാകയാൽ അദ്ദേഹം പരമോന്നതനായ ഭഗവാൻ്റെ എല്ലാ ഭക്തന്മാരെയും സ്നേഹിക്കുന്നു. പ്രചേതാക്കൾ പരമോന്നതനായ ഭഗവാന്റെ ഭക്തന്മാരാകയാൽ താനവരെ വളരെയധികം സ്നേഹിക്കുന്നതായി മഹാദേവൻ അവരോടു പറഞ്ഞു. മഹാദേവന് പ്രചേതാക്കളോട് മാത്രമായിരുന്നില്ല കനിവും പ്രിയവുമുണ്ടായിരുന്നത്, പരമദിവ്യോത്തമപുരുഷനായ ഭഗവാൻ്റെ ഭക്തനായ ഏതൊരുവനോടുമുണ്ടായിരുന്നു. അതുപോലെ, പരമോന്നതനായ ഭഗവാന്റെ ഭക്തന്മാരും കൃഷ്‌ണഭഗവാൻ്റെ ഏറ്റവും പ്രിയപ്പെട്ട ഭക്തനെന്ന നിലയിൽ മഹാദേവനെ ആരാധിക്കുന്നു. ദിവ്യോത്തമപുരുഷനായ ഭഗവാന്റെ പ്രത്യേക വ്യക്തിത്വമായി അവർ അദ്ദേഹത്തെ ആരാധിക്കില്ല. ഹരിയുടെ നാമം ജപിക്കുന്നതും ഹരൻ്റെ, ശിവൻ്റെ നാമം ജപിക്കുന്നതും ഒരേ പോലെയാണെന്ന് ചിന്തിക്കുന്നത് അപരാധമാണെന്ന് നാമ-അപരാധങ്ങളുടെ പട്ടികയിൽ പറയുന്നു. വിഷ്ണുഭഗവാനാണ് പരമദിവ്യോത്തമ പുരുഷനായ ഭഗവാനെന്നും, മഹാദേവൻ അദ്ദേഹത്തിൻ്റെ ഭക്തനാണെന്നും ഭക്തന്മാർ എപ്പോഴും അറിഞ്ഞിരിക്കണം. ഒരു ഭക്തൻ പരദിവ്യോത്തമപുരുഷനായ ഭഗവാനുതുല്യം, ചിലപ്പോൾ അതിലധികം ആദരിക്കപ്പെടണം. ദിവ്യോത്തമപുരുഷൻ ഭഗവാൻ തന്നെയായിരുന്ന ഭഗവാൻ രാമൻ തീർച്ചയായും ചിലപ്പോഴൊക്കെ മഹാദേവനെ ആരാധിച്ചിരുന്ന ഒരു ഭക്തൻ ഭഗവാനാൽ ആരാധിക്കപ്പെടുമെങ്കിൽ, എന്തുകൊണ്ട് മറ്റു ഭക്തന്മാരാൽ ഭഗവാന്റെ തലത്തിൽ ആരാധിക്കപ്പെട്ടുകൂട? അതാണ് അന്തിനിർണയം. മഹാദേവൻ അസുരന്മാരെ അനുഗ്രഹിക്കുന്നത് വെറും ഉപചാരമാണെന്ന് ഈ ശ്ലോകത്തിൽ കാണപ്പെടുന്നു. അദ്ദേഹം വാസ്‌തവത്തിൽ പരമദിവ്യോത്തമപുരുഷനായ ഭഗവാൻ്റെ ഭക്തനെ സ്നേഹിക്കുന്നു.


(ശ്രീമദ് ഭാഗവതം 4/24/30/ഭാവാർത്ഥം )


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് 



 

Comments

Articles / ലേഖനങ്ങൾ

Show more

Posters / പോസ്റ്റ്റുകൾ

Show more

Gita Mahatmyam / ഗീതാ മഹാത്മ്യം

Show more

Ekadasi Mahatmyam / ഏകാദശി മഹാത്മ്യം

Show more

Bhagavad Gita 108 Important Sloka / ഭഗവദ് ഗീതാ 108 പ്രധാനപ്പെട്ട ശ്ളോകങ്ങൾ

Story / കഥകൾ

Show more

Vaishnava Acharya History / വൈഷ്ണവാചാര്യന്മാരുടെ ചരിത്രം

Show more

Festival / ഉത്സവങ്ങൾ (Articles)

Show more