ഭഗവാൻ സർവഥാ ഭഗവാനാകുന്നു.




അയോദ്ധ്യാ രാജാവായ ശ്രീരാമചന്ദ്രനെപ്പോലുള്ള നിരവധി രാജാക്കന്മാരുണ്ടെങ്കിലും, വെളിപ്പെട്ട ധർമഗ്രന്ഥങ്ങളിൽ അവരെയാരെയും ഭഗവാനായി പ്രസ്താവിച്ചിട്ടില്ല. ഒരു നല്ല രാജാവായിരിക്കുക, ശ്രീരാമചന്ദ്രഭഗവാനാകാനുള്ള അവശ്യം വേണ്ടുന്ന യോഗ്യതയല്ല. എന്നാൽ, കൃഷ്ണനെപ്പോലൊരു ശ്രേഷ്ഠ വ്യക്തിത്വമാകുക, പരമദിവ്യോത്തമപുരുഷനാകുന്നതിനുള്ള യോഗ്യതയാണ്. കുരുക്ഷേത്ര യുദ്ധത്തിൽ ഭാഗഭാക്കുകളായവരുടെ സ്വഭാവത്തെ സൂക്ഷ്‌മനിരീക്ഷണം നടത്തുകയാണെങ്കിൽ, ധർമനിഷ്ഠയിൽ ശ്രീരാമചന്ദ്രഭഗവാനേക്കാൾ ഒട്ടും താഴ്ന്നവനായിരുന്നില്ല മഹാരാജാവ് യുധിഷ്ഠിരനെന്നും, സ്വഭാവത്തിൽ ശ്രീകൃഷ്‌ണ ഭഗവാനേക്കാൾ ഉന്നത സദാചാരനിരതനായിരുന്നുവെന്നും നമുക്ക് കാണാം. ശ്രീകൃഷ്ണ ഭഗവാൻ, മഹാരാജാവ് യുധിഷ്‌ഠിരനോട് അസത്യം പറയാൻ ആവശ്യപ്പെട്ടു. എന്നാൽ, മഹാരാജാവ് യുധിഷ്‌ഠിരൻ വിസമ്മതിച്ചു. എന്നുവരികിലും, ശ്രീരാമചന്ദ്രഭഗവാനോ, അല്ലെങ്കിൽ ശ്രീകൃഷ്‌ണഭഗവാനോ തുല്യനാകാൻ മഹാരാജാവ് യുധിഷ്‌ഠിരന് കഴിഞ്ഞിരുന്നുവെന്ന് അത് അർഥമാക്കുന്നില്ല. മഹാരാജാവ് യുധിഷ്‌ഠിരനെ ധർമിഷ്‌ഠനായൊരു വ്യക്തിയായി മഹാപ്രാമാണികർ ഗണിച്ചുവെങ്കിലും, അവർ ശ്രീരാമചന്ദ്രനെ, അല്ലെങ്കിൽ കൃഷ്‌ണനെ പരമദിവ്യോത്തമപുരുഷനായി അംഗീകരിച്ചു. ആകയാൽ, എല്ലാ സാഹചര്യങ്ങളിലും ഭഗവാൻ വ്യത്യസ്‌ത വ്യക്തിത്വമാകുന്നു. മാത്രവുമല്ല, മാനവരൂപാരോഹണമെന്ന ആശയം അദ്ദേഹത്തിൽ പ്രയുക്തമല്ല, അഥവാ പ്രയോഗിക്കാൻ കഴിയുകയില്ല. ഭഗവാൻ സർവഥാ ഭഗവാനാകുന്നു. ഒരു സാധാരണ ജീവാത്മാവിന് ഒരിക്കലും അദ്ദേഹത്തിന് സമാനനാകാൻ കഴിയുകയില്ല.


(ശ്രീമദ് ഭാഗവതം 2/5/10/ഭാവാർത്ഥം)

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് 



 

Comments

Articles / ലേഖനങ്ങൾ

Show more

Posters / പോസ്റ്റ്റുകൾ

Show more

Gita Mahatmyam / ഗീതാ മഹാത്മ്യം

Show more

Ekadasi Mahatmyam / ഏകാദശി മഹാത്മ്യം

Show more

Bhagavad Gita 108 Important Sloka / ഭഗവദ് ഗീതാ 108 പ്രധാനപ്പെട്ട ശ്ളോകങ്ങൾ

Story / കഥകൾ

Show more

Vaishnava Acharya History / വൈഷ്ണവാചാര്യന്മാരുടെ ചരിത്രം

Show more

Festival / ഉത്സവങ്ങൾ (Articles)

Show more