കൃഷ്ണൻ നിഗ്രഹിച്ച ശത്രുക്കൾക്ക് മോക്ഷം

 


മോക്ഷത്തിന്റെ മറ്റൊരു പേരാണ് 'അപവർഗം'. 'പവർഗം' എന്നതിന്റെ വിപരീത പദമാണിത്. ഭൗതികാസ്ത‌ിത്വത്തിൻ്റെ ദയനീയാവസ്ഥ എന്നാണിതിൻ്റെ അർത്ഥം. പ, ഫ, ബ, ഭ, മ എന്നീ വർണ്ണങ്ങളെയാണ് 'പവർഗം' സൂചിപ്പിക്കുന്നത്. ഇനി പറയുന്ന അഞ്ചു വിഭിന്നാവസ്ഥകളുടെ ആദ്യാക്ഷരങ്ങളാണിവ. 'പരാഭാവം' പരാജയം) ആണ് ആദ്യത്തേത്. അസ്‌തിത്വത്തിനു വേണ്ടിയുള്ള സമരത്തിൽ നാം പരാജയപ്പെടുകയാണ്. ജനനം, മരണം, രോഗം, വാർധക്യം എന്നിവയെ നമുക്കു കീഴടക്കേണ്ടതുണ്ട്. മായ കാട്ടുന്നവിഭ്രമംമൂലം ഈ ദയനീയാവസ്ഥയെ കീഴടക്കാനാവാത്തതുകൊണ്ട് പരാഭാവം ഏറ്റുവാങ്ങുക മാത്രമേ നമുക്കു നിവൃത്തിയുള്ളൂ. രണ്ടാമത്തേത് 'ഫേന'മാണ്. ശാരീരികമായി തീരെ ക്ഷീണിക്കുമ്പോൾ വായിലുണ്ടാകുന്ന പതയാണ് 'ഫേനം'. 'ബന്ധം' എന്ന വാക്കിൻ്റെ ആദ്യാക്ഷരമാണ് 'ബ'. പലവിധമായ കെട്ടുപാടുകളെയാണ് 'ബന്ധം' എന്ന പദംകൊണ്ടർത്ഥമാക്കുന്നത്. 'ഭീതി' എന്നതിൽനിന്നാണ് 'ഭ' എടുത്തിരിക്കുന്നത്. “ഭയം” എന്നർത്ഥം. 'മൃതി' യിലെ ആദ്യാക്ഷരമാണ് 'മ'. ("മരണം"). ഇപ്രകാരം, 'പവർഗം' എന്നാൽ, അസ്തിത്വത്തിനുവേണ്ടിയുള്ള സമരം എന്നർത്ഥമാകുന്നു. അതായത്, നമുക്കു നേരിടേണ്ടിവരുന്ന പരാജയം, പാരവശ്യം, കെട്ടുപാടുകൾ, ഭയം, മരണം എന്നിവ. ഈ അവസ്ഥകളെമുഴുവനും ഇല്ലായ്‌മ ചെയ്യാനുള്ള പോംവഴിയാണ് 'അപവർഗം'. അപവർഗം അരുളുന്നത് കൃഷ്‌ണനാണ്.




നിർവ്യക്തികവാദികൾക്കും, കൃഷ്‌ണൻ്റെ ശത്രുക്കൾക്കും പരമാത്മാവിൽ വിലയം പ്രാപിക്കലാണ് 'മുക്തി'. അസുരന്മാരും, നിർവ്യക്തികവാദികളും കൃഷ്‌ണനെ അംഗീകരിക്കുന്നില്ല. എന്നാൽ ഇക്കൂട്ടർക്കുപോലും മോക്ഷം നൽകുന്ന അദ്ദേഹം കാരുണ്യവാനാണ്. ഈ പരാമർശം ശ്രദ്ധേയമാണ്: "മുരാരേ (കൃഷ്ണാ), ദേവന്മാരോട് എന്നും വൈരവും, അസൂയയും വെച്ചുപുലർത്തുന്ന അസുരന്മാർക്ക് അങ്ങയുടെ സേനാവ്യൂഹത്തെ ഭേദിക്കാൻ കഴിഞ്ഞില്ല. മിത്രമണ്ഡലത്തെ (സൂര്യമണ്‌ഡലം) തുളച്ചു കടക്കാൻ കഴിഞ്ഞു. ഇത് എത്ര അത്ഭുതകരം!" 'മിത്ര' ശബ്ദ‌ം ആലങ്കാരിക മായിട്ടാണ് പ്രയോഗിച്ചിരിക്കുന്നത്. അതിന് 'സൂര്യമണ്ഡ‌ലം' എന്നും, 'സുഹൃത്ത്' എന്നും അർത്ഥമുണ്ട്. അസുരന്മാർ ശത്രുക്കളെപ്പോലെ കൃഷ്‌ണനെ എതിർത്തത് അദ്ദേഹത്തിന്റെ സേനാവ്യൂഹത്തെ തകർക്കാനായിരുന്നു. എന്നാൽ അവർ യുദ്ധത്തിൽ മരിക്കുകയാണുണ്ടായത്. അതിന്റെ ഫലമായി അവർക്ക് മിത്രലോകത്തിലെത്താൻ കഴിഞ്ഞു. എന്നുവച്ചാൽ, അവർ ബ്രഹ്മദീപ്തിയിൽ പ്രവേശിച്ചു എന്നർത്ഥം. പ്രകാശപൂർണ്ണമായ അസംഖ്യം വൈകുണ്ഠലോകങ്ങളുള്ള ആത്മീയാകാശംപോലെ സദാ പ്രകാശപൂർണ്ണമാണ് സൂര്യലോകം. അതുകൊണ്ടാണ് മിത്രലോകം ഉദാഹരണമായി പറഞ്ഞത്. കൊല്ലപ്പെട്ട കൃഷ്‌ണവൈരികൾ, കൃഷ്ണന്റെ സേനാവ്യൂഹത്തിൽ തുളച്ചുകയറാൻ കഴിയുന്നതിനുപകരം, സൗഹൃദം നിറഞ്ഞ ആത്മീയദീപ്‌തിയിൽ പ്രവേശിക്കാൻ കഴിഞ്ഞു. ഇതാണ് കൃഷ്‌ണൻ്റെ കാരുണ്യം. "ശത്രുക്കൾക്ക് മോക്ഷദായകൻ" എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നു.



ഭക്തിരസാമൃതസിന്ധു - അധ്യായം .22  ( 59 )



🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് 



 

Comments

Articles / ലേഖനങ്ങൾ

Show more

Posters / പോസ്റ്റ്റുകൾ

Show more

Gita Mahatmyam / ഗീതാ മഹാത്മ്യം

Show more

Ekadasi Mahatmyam / ഏകാദശി മഹാത്മ്യം

Show more

Bhagavad Gita 108 Important Sloka / ഭഗവദ് ഗീതാ 108 പ്രധാനപ്പെട്ട ശ്ളോകങ്ങൾ

Story / കഥകൾ

Show more

Vaishnava Acharya History / വൈഷ്ണവാചാര്യന്മാരുടെ ചരിത്രം

Show more

Festival / ഉത്സവങ്ങൾ (Articles)

Show more