ഭഗവാൻ രാമചന്ദ്രന്റെ ലീലകൾ



 ഭഗവാൻ രാമചന്ദ്രന്റെ ലീലകൾ

🍃🍃🍃🍃🍃🍃🍃🍃🍃


രാമചന്ദ്രഭഗവാൻ ഖട്വാംഗ മഹാരാജാവിന്റെ വംശത്തിൽ പ്രത്യക്ഷനായത് എങ്ങനെയെന്നും, അദ്ദേഹത്തിൻ്റെ കർമങ്ങളും, അദ്ദേഹം രാവണനെ വധിച്ച് സ്വന്തം രാജ്യതലസ്ഥാനമായ അയോധ്യയിലേക്ക് മടങ്ങിയതും ഈ പത്താം അധ്യായത്തിൽ വിവരിക്കുന്നു.


ഖട്വാംഗ മഹാരാജാവിൻ്റെ പുത്രൻ ദീർഘബാഹുവും, അദ്ദേഹത്തിന്റെ പുത്രൻ രഘുവുമായിരുന്നു. രഘുവിൻ്റെ പുത്രൻ അജനും, അജന്റെ പുത്രൻ ദശരഥനും, ദശരഥൻ്റെ പുത്രൻ പരമദിവ്യോത്തമപുരുഷനായ ഭഗവാൻ രാമചന്ദ്രഭഗവാനുമായിരുന്നു. ഭഗവാൻ അദ്ദേഹത്തിൻ്റെ നാല് പൂർണ വിസ്തരണങ്ങളിൽ - രാമചന്ദ്രഭഗവാൻ, ലക്ഷ്‌മണൻ, ഭരതൻ, ശത്രുഘ്നൻ - ഈ ലോകത്തിൽ അവതരിച്ചപ്പോൾ, നിരപേക്ഷ സത്യത്തെക്കുറിച്ച് യഥാർത്ഥ ജ്ഞാനമുണ്ടായിരുന്ന വാൽമീകിയെപ്പോലുളള മഹാമുനിമാർ അദ്ദേഹത്തിൻ്റെ അതീന്ദ്രിയലീലകൾ വിവരിച്ചു. ശ്രീല ശുകദേവഗോസ്വാമി ഈ ലീലകളുടെ സംഗ്രഹം വിവരിക്കുന്നു.


വിശ്വാമിത്രനൊപ്പംപോയ രാമചന്ദ്രഭഗവാൻ മാരീചനെപ്പോലുളള രാക്ഷസന്മാരെ വധിച്ചു. ഹരധനുസ്സ് എന്നറിയപ്പെട്ടിരുന്ന ദൃഢവും അതിശക്തവുമായ വില്ല് ഭേദിച്ച ഭഗവാൻ സീതാമാതാവിനെ വരിക്കുകയും, പരശുരാമൻ്റെ അഹന്ത ഛേദിക്കുകയും ചെയ്തു. പിതാവിന്റെ ആജ്ഞ പാലിക്കുന്നതിന് അദ്ദേഹം ലക്ഷ്‌മണൻ്റെയും സീതയുടെയും അകമ്പടിയോടെ വനത്തിൽ പ്രവേശിച്ചു. അവിടെ അദ്ദേഹം ശൂർപ്പണഖയുടെ നാസിക ഛേദിക്കുകയും, ഖരൻ്റെയും ദൂഷണൻ്റെയും നേതൃത്വത്തിലുളള രാവണന്റെ സഹായികളെ നിഗ്രഹിക്കുകയും ചെയ്തു‌. സീതാദേവിയെ തട്ടിക്കൊണ്ടു പോയതിൽ നിന്നായിരുന്നു അസുരനായ രാവണൻ്റെ ദൗർഭാഗ്യങ്ങളുടെ തുടക്കം. മാരീചൻ ഒരു സ്വർണമാനിൻ്റെ രൂപം ധരിച്ചപ്പോൾ, രാമചന്ദ്രഭഗവാൻ സീതാദേവിയെ സന്തോഷിപ്പിക്കുന്നതിനുവേണ്ടി അതിനെ പിടിക്കാൻ പോവുകയും, അതിനിടയിൽ ഭഗവാൻ്റെ അഭാവം പ്രയോജനപ്പെടുത്തി രാവണൻ ദേവിയെ തട്ടിക്കൊണ്ടു പോവുകയും ചെയ്തു. തട്ടിക്കൊണ്ടു പോകപ്പെട്ട സീതാദേവിയെ രാമചന്ദ്രഭഗവാൻ ലക്ഷ്മണന്റെ അകമ്പടിയോടെ വനത്തിലുടനീളം അന്വേഷിച്ചു. ഈ അന്വേഷണത്തിനിടയിൽ അവർ ജടായുവിനെ സന്ധിക്കുകയുണ്ടായി. അനന്തരം ഭഗവാൻ കബന്ധനെന്ന അസുരനെയും ബാലിയെയും വധിക്കുകയും സുഗ്രീവനുമായി സഖ്യത്തിലേർപ്പെടുകയും ചെയ്‌തു. വാനരന്മാരുടെ സൈന്യത്തെ സംഘടിപ്പിച്ച ശേഷം അവരുമായി സമുദ്രതീരത്തേക്ക് പോയ ഭഗവാൻ സമുദ്രത്തിൻ്റെ മൂർത്തരൂപം പ്രത്യക്ഷപ്പെടാൻ കാത്തുനിന്നു. സമുദ്രം പ്രത്യക്ഷനാകാഞ്ഞപ്പോൾ സമുദ്രത്തിൻ്റെ നാഥനായ ഭഗവാൻ കുപിതനായി. തുടർന്ന് സമുദ്രദേവൻ അതിശീഘ്രം പ്രത്യക്ഷപ്പെട്ട് ഭഗവാന് കീഴടങ്ങുകയും, അദ്ദേഹത്തിന് എല്ലാ സഹായവും ചെയ്തു കൊടുക്കാൻ സന്നദ്ധനാവുകയും ചെയ്തു. അതിനുശേഷം ഭഗവാൻ സേതുബന്ധനത്തിന് ഉദ്യമിക്കുകയും, വിഭീഷണന്റെ ഉപദേശങ്ങളുടെ സഹായത്തോടെ രാവണൻ്റെ തലസ്ഥാന നഗരമായ ലങ്കയെ ആക്രമിക്കുകയും ചെയ്‌തു. മുമ്പ്, ഭഗവാന്റെ നിത്യദാസനായ ഹനുമാനാൽ ചുട്ടെരിക്കപ്പെട്ടിരുന്ന ലങ്കയിലെ രാക്ഷസസേനയെ മുഴുവൻ ലക്ഷ്മണൻ്റെ സഹായത്തോടെ രാമചന്ദ്രഭഗവാൻ്റെ സൈന്യം നിഗ്രഹിച്ചു. അനന്തരം ഭഗവാൻ രാമചന്ദ്രൻ സ്വയം രാവണനെ വധിച്ചു. മണ്ഡോദരിയും രാവണൻ്റെ മറ്റ് പത്നിമാരും ദുഃഖാർത്തരായി വിലപിക്കുകയും, ഭഗവാൻ രാമചന്ദ്രൻ്റെ ആജ്ഞപ്രകാരം വിഭീഷണൻ വധിക്കപ്പെട്ട കുടുംബാംഗങ്ങളുടെയെല്ലാം മരണാനന്തര ചടങ്ങുകൾ നടത്തുകയും ചെയ്തു. രാമചന്ദ്രഭഗവാൻ വിഭീഷണന് ദീർഘായുസ്സും ലങ്ക ഭരിക്കുന്നതിനുളള അവകാശവും നൽകി. ഭഗവാൻ സീതാദേവിയെ അശോകവനത്തിൽ നിന്ന് മോചിപ്പിച്ച് പുഷ്‌പകവിമാനത്തിൽ തൻ്റെ രാജ്യത്തിന്റെ തലസ്ഥാനമായ അയോധ്യാ നഗരത്തിലേക്ക് കൊണ്ടുപോയി. അവിടെ അദ്ദേഹത്തിന്റെ സഹോദരൻ ഭരതൻ അദ്ദേഹത്തെ സ്വീകരിച്ചു. ഭഗവാൻ അയോധ്യാ നഗ്രത്തിൽ പ്രവേശിച്ചപ്പോൾ ഭരതൻ ഭഗവാൻ്റെ പാദുകങ്ങൾ കൊണ്ടുവന്നു. വിഭീഷണനും സുഗ്രീവനും ആലവട്ടവും വെഞ്ചാമരവും, ഹനുമാൻ വെൺകൊറ്റക്കുടയും, ശത്രുഘ്‌നൻ ഭഗവാൻ്റെ ചാപവും രണ്ട് ആവനാഴികളും, സീതാദേവി വിവിധ തീർത്ഥസ്ഥലങ്ങളിൽ നിന്നുള്ള ജലം നിറച്ച ഒരു കുംഭവും വഹിച്ചു. അംഗദൻ ഒരു ഖഡ്‌ഗവും, ജാംബവാൻ (ഋക്ഷരാജൻ) കവചവും വഹിച്ചു. ലക്ഷ്‌മണഭഗവാൻ്റെയും സീതാമാതാവിന്റെയും അകമ്പടിയോടെ ബന്ധുജനങ്ങളെയെല്ലാം ദർശിച്ച രാമചന്ദ്രഭഗവാനെ മഹാമുനി വസിഷ്‌ഠൻ രാജാവായി സിംഹാസനാരോഹണം ചെയ്യിച്ചു. രാമചന്ദ്രഭഗവാൻ്റെ അയോധ്യയിലെ ഭരണത്തിൻ്റെ ഹ്രസ്വമായ വിവരണത്തോടെ അധ്യായം അവസാനിക്കുന്നു.


(ശ്രീമദ് ഭാഗവതം 9/10/സംഗ്രഹം)


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് 




 

     

 




 


Comments

Articles / ലേഖനങ്ങൾ

Show more

Posters / പോസ്റ്റ്റുകൾ

Show more

Gita Mahatmyam / ഗീതാ മഹാത്മ്യം

Show more

Ekadasi Mahatmyam / ഏകാദശി മഹാത്മ്യം

Show more

Bhagavad Gita 108 Important Sloka / ഭഗവദ് ഗീതാ 108 പ്രധാനപ്പെട്ട ശ്ളോകങ്ങൾ

Story / കഥകൾ

Show more

Vaishnava Acharya History / വൈഷ്ണവാചാര്യന്മാരുടെ ചരിത്രം

Show more

Festival / ഉത്സവങ്ങൾ (Articles)

Show more