ജലം തദുദ്ഭവൈശ്ഛന്നം
ഹിത്വാജ്ഞോ ജലകാമ്യയാ
മൃഗതൃഷ്‌ണാമുപാധാവേദ്
യഥാന്യത്രാർത്ഥദൃക് സ്വതഃ
വിവർത്തനം
പുല്ലു മൂടിയ ഒരു കിണറിലെ ജലം അജ്ഞത മൂലം കാണാൻ കഴിയാതെ, ദാഹംജലം തേടി ഓടി അലയുന്ന ഒരു മാനിനെപ്പോലെ, ഭൗതിക ശരീരത്താൽ മറയ്ക്കപ്പെട്ട ജീവാത്മാവ് സ്വന്തം ഉള്ളിലെ സന്തോഷം കാണാതെ ഭൗതികലോകത്തിൽ സന്തോഷം തേടി അലയുന്നു.
ഭാവാർത്ഥം
ജീവാത്മാവ്, ജ്ഞാനത്തിൻ്റെ അഭാവം മൂലം ആത്മാവിന് പുറത്ത് സന്തോഷം തേടി ഓടുന്നത് എങ്ങനെയെന്നതിൻ്റെ ഉചിതമായ ഒരുദാഹരണമാണിത്. ഒരുവന് ഒരാദ്ധ്യാത്മിക സത്തയെന്ന നിലയിലുള്ള അവൻ്റെ യഥാർത്ഥ വ്യക്തിത്വം മനസിലാകുമ്പോൾ, പരമോന്നത ആദ്ധ്യാത്മിക സത്തയെന്ന കൃഷ്ണനെയും, ആത്മാവും കൃഷ്ണനും തമ്മിലുള്ള യഥാർത്ഥ ആനന്ദവിനിമയവും അറിയാൻ കഴിയും. ആത്മാവിൽ നിന്നുളള ശരീരത്തിൻ വളർച്ച ഈ ശ്ലോകത്തിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത് വളരെ രസകരമാണ്. ജീവൻ വളരുന്നത് പദാർത്ഥത്തിൽ നിന്നാണെന്ന് ആധുനിക ഭൗതിക ശാസ്ത്രജ്ഞർ ചിന്തിക്കുന്നു. പക്ഷേ വാസ്തവത്തിൽ പദാർത്ഥം ജീവനിൽ നിന്നു വളരുന്നു എന്നതാണ് സത്യം. ജീവനെ, അഥവാ ആത്മാവിനെ ഇവിടെ ജലത്തോട് താരതമ്യം ചെയ്തിരിക്കുന്നു. പദാർത്ഥങ്ങളുടെ സഞ്ചയം പുല്ലിന്റെ രൂപത്തിൽ ജലത്തിൽ നിന്നാണ് വളരുന്നത്. ആത്മാവിന്റെ ശാസ്ത്രീയ ജ്ഞാനം അജ്ഞാതമായ ഒരുവൻ ആത്മാവിൽ സന്തോഷം കണ്ടെത്താൻ ശരീരത്തിൻ്റെ ഉളളിലേക്ക് നോക്കുന്നില്ല; പകരം പുല്ലിനടിയിലെ ജലത്തെക്കുറിച്ച് അറിവില്ലാതെ മരുഭൂമിയിൽ മുഴുവൻ ജലം തേടി അലയുന്ന മാനിനെപ്പോലെ, സന്തോഷം അന്വേഷിച്ച് ആത്മാവിനു വെളിയിൽ അലയുന്നു. തെറ്റായി നയിക്കപ്പെടുന്നതുമൂലം ജീവന്റെ ന്യായാധികാര പരിധിക്കുപുറത്ത് ജലം തേടുന്ന മനുഷ്യജീവികളുടെ അജ്ഞത അകറ്റാൻ കൃഷ്ണാവബോധ പ്രസ്ഥാനം പരിശ്രമിക്കുന്നു. രസോ വൈ സഃ രസോfഹം£പ്സു കൗന്തേയ. ജലത്തിൻ്റെ രുചി കൃഷ്‌ണനാണ്. ഒരുവൻ തൻ്റെ ദാഹം ശമിപ്പിക്കുന്നതിന് കൃഷ്‌ണനോടുളള സഹവാസത്തോടു കൂടി ജലം രുചിക്കണം. ഇതാണ് വൈദിക വിധി.
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
Comments
Post a Comment