ഗുർവർഥേ ത്യക്തരാജാ വ്യചരദനുവനം പദ്‌മപദ്ഭ്യാം പ്രിയായഃ
പാണിസ്‌പർശാക്ഷമാഭ്യാം മൃജിതപഥരുജോ യോ ഹരീന്ദ്രാനുജാഭ്യാം
വൈരൂപ്യാച്ചൂർപ്പണഖ്യാഃ പ്രിയവിരഹരുഷാ££ രോപിതഭ്രുവിജ്യംഭ-
ത്രസ്താബ്ധിർബദ്ധസേതുഃ ഖലദവദഹനഃ കോസലേന്ദ്രോfവതാന്നഃ.
രാമചന്ദ്ര ഭഗവാൻ സ്വന്തം പിതാവിൻ്റെ വാഗ്ദാനം നിറവേറ്റുന്നതിന് തൽക്ഷണം രാജപദവി ഉപേക്ഷിക്കുകയും, പത്നി സീതാമാതാവിനൊപ്പം, സീതയുടെ പാണിസ്‌പർശം പോലും സഹിക്കാൻ കഴിയാത്തവിധം മൃദുലമായ പാദപദ്‌മങ്ങളാൽ വനങ്ങൾ തോറും അലഞ്ഞു നടക്കുകയും ചെയ്തു. ഭഗവാൻ, വാനര രാജാവ് ഹനുമാനാലും, (അല്ലെങ്കിൽ മറ്റൊരു വാനരനായ സുഗ്രീവൻ) തൻ്റെ ഇളയ സഹോദരൻ ലക്ഷ്‌മണഭഗവാനാലും അകമ്പടി സേവിക്കപ്പെട്ടിരുന്നു. വനത്തിലെ അലച്ചിലിന്റെ ക്ഷീണത്തിൽ നിന്ന് അവർ അദ്ദേഹത്തിന് ആശ്വാസമേകി. ശൂർപണഖയെ നാസികയും കർണങ്ങളും ഛേദിച്ച് വിരൂപയാക്കിയതിനെ തുടർന്ന് ഭഗവാൻ സീതാമാതാവിൽ നിന്ന് വേർപെടുത്തപ്പെട്ടു. അതുമൂലം കുപിതനായ ഭഗവാൻ കൺപുരികങ്ങൾ ചലിപ്പിച്ച് സമുദ്രത്തെ ഭയപ്പെടുത്തുകയും, സമുദ്രം അപ്പോൾ തന്നെ കടക്കുന്നതിനായി സേതുബന്ധനത്തിന് സമ്മതിക്കുകയും ചെയ്തു. അങ്ങനെ ഭഗവാൻ രാവണൻ്റെ രാജ്യത്ത് പ്രവേശിക്കുകയും, കാട്ടുതീ വനത്തെ വിഴുങ്ങുന്നതുപോലെ അവനെ വധിക്കുകയും ചെയ്തു. ആ പരമോന്നതനായ ഭഗവാൻ രാമചന്ദ്രൻ നമുക്ക് സംരക്ഷണം നൽകട്ടെ.
ശ്രീമദ് ഭാഗവതം 9.10.4
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
Comments
Post a Comment